കീ​ഴാ​റ്റൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ൽ
Friday, August 6, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്പ​തു​വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കീ​ഴാ​റ്റൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ങ്കി​ലും അ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 22നാ​ണ് കീ​ഴാ​റ്റൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വൈ​കു​ന്നേ​രം ആ​റു​വ​രെ, നി​ത്യ​വും മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, സ്ഥി​രം നാ​ലു സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, വി​പു​ലീ​ക​രി​ച്ച ലാ​ബോ​റ​ട്ട​റി, ’ശ്വാ​സ് ’എ​ന്ന​പേ​രി​ൽ ശ്വാ​സ​കോ​ശ പ​രി​ശോ​ധ​ന​യ്ക്ക് പ്ര​ത്യേ​ക ക്ലീ​നി​ക്ക്, ’ആ​ശ്വാ​സം’​എ​ന്ന പേ​രി​ൽ മാ​ന​സി​ക രോ​ഗ ചി​കി​ത്സാ ക്ലി​നി​ക് തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന.
എ​ന്നാ​ൽ കീ​ഴാ​റ്റൂ​രി​ൽ അ​തൊ​ന്നു​മി​ല്ല. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​വ​ശ്യ​മാ​യ ഒ​രു സൗ​ക​ര്യ​വും ക​ഴി​ഞ്ഞ പ​ത്തു​മാ​സ​മാ​യി​ട്ടും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടാ​നോ ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​വാ​നോ ’ശ്വാ​സ്’ ’ആ​ശ്വാ​സം’ ക്ലീ​നി​ക്കു​ക​ൾ തു​ട​ങ്ങാ​നോ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ല​പ്പ​ഴ​ക്ക​മേ​റി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു പ​ക​രം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ചാ​ൽ​മാ​ത്ര​മേ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യൂ. കെ​ട്ടി​ട വി​പു​ലീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ക ല​ഭ്യ​മാ​യി​ട്ടി​ല്ല. ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള കീ​ഴാ​റ്റൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​നാ​വ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.