200 കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വി​തോ​പാ​ധി​ ഒ​രു​ക്കി ജി​ദ്ദ ഐ​സി​എ​ഫ്
Friday, August 6, 2021 12:55 AM IST
മ​ഞ്ചേ​രി: നി​ർ​ധ​ന​രും നി​ത്യ​വ​രു​മാ​ന​ത്തി​നു പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​മാ​യ ഇ​രു​നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കു ജീ​വി​തോ​പാ​ധി​യൊ​രു​ക്കി ജി​ദ്ദ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ. സം​ഘ​ട​ന​യു​ടെ കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ര​ണ്ടു വീ​തം ആ​ടു​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന മു​ൻ പ്ര​വാ​സി​ക​ൾ, വി​ധ​വ​ക​ൾ, നി​ത്യ​രോ​ഗി​ക​ൾ തു​ട​ങ്ങി​യ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ജി​ദ്ദ ഐ​സി​എ​ഫ് ന​ട​ത്തു​ന്ന ത്രൈ​വ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ത്ത് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നേ​ര​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന പ്ര​വാ​സി​ക​ൾ, മ​ദ്ര​സ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​യി കാ​ൽ കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.
ആ​ടു​ക​ളെ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ നാ​ളെ നി​ർ​വ​ഹി​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു മ​ഞ്ചേ​രി സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, മു​ഹ​മ്മ​ദ് പ​റ​വൂ​ർ, ഐ​സി​എ​ഫ്ജി​സി പ്ര​സി​ഡ​ന്‍റ് ആ​റ്റ​കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ അ​സീ​സ് സ​ഖാ​ഫി, സൗ​ദി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ബ​ഷീ​ർ എ​റ​ണാ​കു​ളം, പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​ഖാ​ദ​ർ, ഐ​സി​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ഫി മു​സ്ലി​യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.