എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​വി​വാ​ഹം സം​ഘ​ടി​പ്പി​ച്ചു
Friday, August 6, 2021 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​വി​വാ​ഹം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും ഏ​ഴു യു​വ​തി യു​വാ​ക്ക​ൾ​ക്കാ​ണ് മം​ഗ​ല്യ​ഭാ​ഗ്യ​മൊ​രു​ക്കി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വ​ധൂ​ഗൃ​ഹ​ങ്ങ​ളി​ൽ വ​ച്ചാ​ണ് വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഓ​രോ വ​ധു​വി​നും ഏ​ഴു പ​വ​ൻ വീ​തം സ്വ​ർ​ണ​വും വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും ന​ൽ​കി.
തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ’മെ​ഹ​ർ’ എ​ന്ന പേ​രി​ൽ സ​മൂ​ഹ​വി​വാ​ഹം ന​ട​ക്കു​ന്ന​ത്. കോ​ള​ജി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ജൂ​ണ്‍ അ​ഞ്ചി​നു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന വി​വാ​ഹം കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഓ​രോ വ​ധു​വി​ന്‍റെ വീ​ടു​ക​ളി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
ഈ ​സ​മൂ​ഹ വി​വാ​ഹ പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 51 ജോ​ഡി യു​വ​തി -യു​വാ​ക്ക​ളു​ടെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​ങ്ങ​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി. ര​മേ​ശ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ. സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​ടി. ഹ​നീ​ഷ് ബാ​ബു, സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​പി. ഷം​സു​ദീ​ൻ, പി. ​സാ​ഹി​റ, ടി. ​ഹ​സ​ന​ത്ത്, സ്റ്റു​ഡ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ, ഫാ​ഹി​ദ്, ഇ​ജാ​സ്, ഫാ​യി​സ്, അ​ജ്മ​ൽ പാ​ർ​വേ​ശ്, അ​ബ്ഷീ​ർ, പി.​റ​സീ​ന, നി​ഹാ​ല, മു​ഹ്സി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.