കോ​ഴി​മു​ട്ട​യോ​ളം വ​ലു​പ്പ​ത്തി​ൽ കാ​ട മു​ട്ട
Friday, August 6, 2021 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​ഴി​മു​ട്ട​യോ​ളം വ​ലു​പ്പ​മു​ള്ള കാ​ട മു​ട്ട കൗ​തു​ക​മാ​കു​ന്നു. ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട​യി​ലെ വ​ട്ട​പ്പ​റ​ന്പി​ൽ അ​ബ്ദു​ൾ​ജ​ബ്ബാ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് വ​ള​ർ​ത്തു​ന്ന മൂ​ന്നു കാ​ട​ക​ളി​ലൊ​ന്നാ​ണ് അ​പൂ​ർ​വ​യി​നം മു​ട്ട​യി​ട്ട​ത്. ക​ഴി​ഞ്ഞ നോ​ന്പ് കാ​ല​ത്ത് ക​റി​വെ​ക്കാ​നെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ത​ന്‍റെ വീ​ട്ടി​ലേ​ക്കു കാ​ട​ക​ളെ കൊ​ണ്ടു വ​ന്ന​ത്. ഇ​വ മു​ട്ട​യി​ടു​ന്ന കാ​ട​ക​ളാ​ണെ​ന്നു ക​ണ്ട​തോ​ടെ ക​ശാ​പ്പു ചെ​യ്യാ​നു​ള്ള തീ​രു​മാ​നം മാ​റ്റി വ​ള​ർ​ത്താ​ൻ തു​ട​ങ്ങി.

ദി​വ​സ​വും മു​ട്ട ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ കൊ​ച്ചു​മു​ഹ​മ്മ​ദി​നും കാ​ട വ​ള​ർ​ത്ത​ൽ ഒ​രു ഹ​ര​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മു​ട്ട​യെ​ടു​ക്കാ​ൻ കൂ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് ചെ​റി​യ ര​ണ്ടു മു​ട്ട​ക​ൾ​ക്കി​ട​യി​ൽ കോ​ഴി​മു​ട്ട​യോ​ളം വ​ലി​പ്പ​മു​ള്ള മ​റ്റൊ​ന്ന് മു​ഹ​മ്മ​ദ് ക​ണ്ട​ത്. മൂ​ന്നെ​ണ്ണ​ത്തി​ൽ ഏ​തു കാ​ട​യാ​ണ് ഈ ​വ​ലി​യ മു​ട്ട​യു​ടെ ഉ​ട​മ​യെ​ന്ന് മു​ഹ​മ്മ​ദി​നു​മ​റി​യി​ല്ല.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ മു​ട്ട​ക്കാ​യി വീ​ട്ടു​കാ​ർ ഏ​റെ കാ​ത്തി​രു​ന്നെ​ങ്കി​ലും ചെ​റു​ത് മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. സം​ഗ​തി എ​ന്താ​യാ​ലും വ​ലി​യ മു​ട്ട നി​ധി​പോ​ലെ കാ​ത്തു സൂ​ക്ഷി​ക്കു​ക​യാ​ണ് മു​ഹ​മ്മ​ദ്. അ​പൂ​ർ​വ​യി​നം കാ​ട മു​ട്ട കാ​ണാ​ൻ നാ​ട്ടു​കാ​ർ വ​രു​ന്നു​ണ്ടെ​ന്നു മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.