പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ജിവയ്​ക്ക​ണമെന്ന്
Thursday, August 5, 2021 12:20 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്നും പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​ക​ക്ഷി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും യോ​ഗ​ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യ സാ​ഹച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ൽ​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഐ​എ​ൻ​എ​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റിലു​ള്ള വി​ശ്വാ​സം ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ൾ​ക്കും ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പ്ര​സി​ഡന്‍റിന്‍റെ ത​ന്നി​ഷ്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ല​ത്തീ​ഫ് പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് പ​റാ​ട്ടി കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് ഉ​ലു​വാ​ൻ, നൗ​ഷാ​ദ് ക​ള​കു​ന്ന്, മു​നീ​ർ മ​ണ്ണി​ൽ​തൊ​ടി​ക, ഇ.​കെ.​ഹം​സ, മു​ഹ​മ്മ​ദാ​ലി പ​ല​പ്ര തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

കോ​ട്ട​യ്ക്ക​ലി​ൽ ക​ഞ്ചാ​വ് വേ​ട്ട

കോ​ട്ട​യ്ക്ക​ൽ: സ്റ്റേ​റ്റ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 123 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. കോ​ട്ട​ക്ക​ൽ പു​ത്തൂ​രി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ​യും ഓ​പ്പ​റേ​ഷ​ൻ ലോ​ക് ഡൗ​ണി​ന്‍റെ​യും ഭാ​ഗ​മാ​യി എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.