ആ​രോരു​മി​ല്ലാ​ത്ത സ്ത്രീയ്ക്ക് ശ​സ്ത്ര​ക്രി​യ; പൂ​ർ​ണി​മ അ​ടു​ത്തു​ണ്ട്
Wednesday, August 4, 2021 12:49 AM IST
നി​ല​ന്പൂ​ർ: തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ആ​രാ​രു​മി​ല്ലാ​ത്ത വ​യോ​ധി​ക​ക്ക് കൂ​ട്ടി​രി​ക്കു​ക​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ പൂ​ർ​ണി​മ. വ​ഴി​ക്ക​ട​വ് മ​രു​ത​യി​ൽ അ​ര​ഞ്ഞി​പ്പാ​ല​ത്തി​ങ്ങ​ൽ വി​ജ​യ​കു​മാ​രി​ക്ക് (63) ആ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്പോ​ഴും ശേ​ഷ​വും ഒ​പ്പം നി​ൽ​ക്കാ​ൻ ആ​രും ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് മ​രു​ത സ്വ​ദേ​ശി​യും നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​വു​മാ​യ എം. ​പൂ​ർ​ണി​മ സ്വ​യം സ​ന്ന​ദ്ധ​യാ​യി രം​ഗ​ത്തു വ​ന്ന​ത്. ഇ​വ​രു​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വി​ജ​യ​കു​മാ​രി​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടു​പോ​കാ​ൻ ആ​ളി​ല്ലാ​തെ ബ​ന്ധു​വീ​ടു​ക​ളി​ലും അ​യ​ൽ​പ​ക്ക​ങ്ങ​ളി​ലും സ​ഹാ​യം ചോ​ദി​ച്ചു ന​ട​ക്കു​ന്പോ​ഴാ​ണ് ഇ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പൂ​ർ​ണി​മ വ​രു​ന്ന​ത്. സ്വ​ന്തം മാ​താ​വി​നെ എ​ന്ന പോ​ലെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​രെ പൂ​ർ​ണി​മ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ജ​യ​കു​മാ​രി​ക്ക് തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്കു പോ​കാം. ക​ണ്ണി​നു ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ഇ​വ​രെ ഇ​പ്പോ​ൾ പ​രി​ച​രി​ക്കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ​യെ​ന്ന് പൂ​ർ​ണി​മ പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ​യും കു​ട്ടി​ക​ളു​ടേ​യും പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ച്ചെ​ന്നും അ​തുകൊ​ണ്ടാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും പൂ​ർ​ണി​മ പ​റ​ഞ്ഞു.
അ​ർ​ബു​ദ രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നെ, ഏ​ഴാം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളു​ടെ അ​ടു​ത്താ​ക്കി​യി​ട്ടാ​ണ് പൂ​ർ​ണി​മ ആ​ശു​പ​ത്രി​യി​ൽ വ​ന്ന​ത്. ന​ൻ​മ​യു​ടെ തു​രു​ത്തു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് പൂ​ർ​ണി​മ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്.