ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്നു
Wednesday, August 4, 2021 12:48 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ​എം.​കെ.​റ​ഫീ​ഖ പ​റ​ഞ്ഞു. ഹെ​ൽ​പ്പ് ഡ​സ്കു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണം. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തു നി​യ​ന്ത്രി​ക്കാ​ൻ ആ​ർ​ആ​ർ​ടി​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യം തേ​ട​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ണ്‍​ടാ​ക്ട് ട്രേ​സിം​ഗ്, ക്വാ​റ​ന്‍റൈൻ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത്. വീ​ടു​ക​ളി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​വു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നും ഇ​തു ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്നും ടെ​സ്റ്റ് കി​റ്റു​ക​ളു​ടെ ക്ഷാ​മം ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ല​ഭ്യ​മാ​യ വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. പ്ര​തി​ദി​നം ഒ​രു ശ​ത​മാ​നം പേ​ർ​ക്കെ​ങ്കി​ലും വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ത​ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ക​ണ്ടെ​ത്തു​ക​യും അ​തി​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഗ​ർ​ഭി​ണി​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത് കു​ഞ്ഞി​ന് അം​ഗ​വൈ​ക​ല്യം വ​രു​ത്തു​മെ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ത​ദ്ദേശ ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത്ദാ​സ് അ​റി​യി​ച്ചു. ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം, സെ​ക്ര​ട്ട​റി നാ​സ​ർ, ത​ദ്ദേശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​സി​ഡന്‍റുമാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.