ആ​ദി​വാ​സി കോ​ള​നി​യി​ൽ ഓ​ണ​ക്കി​റ്റ്
Tuesday, August 3, 2021 1:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഓ​ണ​ക്കി​റ്റ് എ​ത്തി​ച്ച് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി.
അ​മ്മി​നി​ക്കാ​ട് മു​ള്ള​ൻ​മ​ട കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ഉ​ഷാ​കു​മാ​രി, അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​ൻ. ദീ​പ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ. ര​ജീ​ഷ്കു​മാ​ർ, എ​സ്. സ​തീ​ഷ് എ​ന്നി​വ​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ചാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.