മു​ള്ള​റ -അ​ര​ക്ക​ത്തി​ക്കു​ന്ന് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ
Thursday, July 29, 2021 1:28 AM IST
ക​രു​വാ​ര​കു​ണ്ട്: റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ 30 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​റ -അ​ര​ക്ക​ത്തി​ക്കു​ന്ന് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്ന​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ഇ​തി​ലൂ​ടെ ദു​ഷ്ക്ക​ര​മാ​ണ്. പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച അ​ഞ്ചു വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തു കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു വീ​ടു​ക​ൾ ഇ​വി​ടെ നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രാ​ത്ത​തും വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്താ​ത്ത​തും പ്ര​തി​സ​ന്ധി തീ​ർ​ക്കു​ക​യാ​ണ്. വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്നു റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​രി​ങ്ക​ൽ ക്വാ​റി പൊ​ടി​യി​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മൊ​രു​ക്കി​യി​രു​ന്ന​ങ്കി​ലും റോ​ഡ് ത​ക​ർ​ച്ച​യി​ൽ ത​ന്നെ​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ​പ്പെ​ട്ട റോ​ഡ​ല്ല ഇ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യി​ട്ടും ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.