വ​ള്ളി​ക്കു​ന്നി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്കു ഷി​ഗ​ല്ല ബാ​ക്ടീ​രി​യ ബാ​ധ
Thursday, July 29, 2021 1:26 AM IST
മ​ല​പ്പു​റം: വ​ള്ളി​ക്കു​ന്നി​ൽ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ഷി​ഗ​ല്ല ബാ​ക്ടീ​രി​യ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​ന ഫ​ലം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ​ള്ളി​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ ജ​യ​രാ​ജി​നു കൈ​മാ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തു രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വ​യ​സു​കാ​രി​യി​ൽ ഈ ​മാ​സം 24നാ​ണ് ഷി​ഗ​ല്ല രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കൈ​യി​ൽ നീ​ല നി​റ​വും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു കു​ട്ടി​യെ ആ​ദ്യം കോ​ട്ട​ക്ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​തവി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യെ അ​പ​ക​ട നി​ല ത​ര​ണം ചെ​യ​തി​നെ തു​ട​ർ​ന്നു വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.