വാ​ക്സി​ൻ: അ​ങ്ങാ​ടി​പ്പു​റ​ത്തു പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, July 28, 2021 12:30 AM IST
അ​ങ്ങാ​ടി​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വാ​ക്സി​ൻ അ​നു​വ​ദി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ൾ അ​ങ്ങാ​ടി​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. അ​റു​പ​തി​നാ​യി​ര​ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നും ഇ​തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ജ​ന​സം​ഖ്യ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഒ​രേ തോ​തി​ൽ വാ​ക്സി​ൻ അ​നു​വ​ദി​ക്കു​ന്ന​തു കാ​ര​ണം പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വാ​ക്സി​ൻ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നു അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി​യ​ത്.
വാ​ക്സി​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ മ​റ്റു അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ധ​ർ​ണ മു​സ്ലിം​ലീ​ഗ് ജി​ല്ലാ​ സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് സൗ​ദ, ടി.​ടി.ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷ​ഹ​ർ​ബാ​ൻ, മു​ര​ളീ​ധ​ര​ൻ, ഹാ​രി​സ് ക​ള​ത്തി​ൽ, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, പി. ​വി​ശ്വ​നാ​ഥ​ൻ, ജോ​ർ​ജ്, സു​നി​ൽ​ബാ​ബു വാ​ക്കാ​ട്ടി​ൽ, ന​ജ്മ ത​ബ​ഷീ​റ, സ​ലീ​ന താ​ണി​യ​ൻ, സം​ഷാ​ദ് ബീ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ഷീ​ർ തു​ബി​ല​ക്കാ​ട​ൻ, കെ.​ടി.അ​ൻ​വ​ർ, ദാ​മോ​ദ​ര​ൻ, പി.​പി.ശി​ഹാ​ബ്, എ.​കെ.ജ​സീ​ന, ടി. ​ഫൗ​സി​യ, സ്വാ​ലി​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.