വി​നൂ​പ് ഇ​നി ഐ​എ​സ്ആ​ർ​ഒ​യി​ലെ ഗ​വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വും
Monday, July 26, 2021 12:50 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ന്‍റെ സ്വ​ന്തം വി​നൂ​പ് ഇ​നി ഐ​എ​സ്ആ​ർ​ഒ​യി​ൽ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വും. നി​ല​ന്പൂ​ർ ചാ​ലി​യാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ട് ത​യ്യി​ൽ ഖാ​ലി​ദി​ന്‍റെ​യും ന​സീ​റ​യു​ടെ​യും മ​ക​ൻ വി​നൂ​പ് ആ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഐ​എ​സ്ആ​ർ​ഒ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ്ര​തി​സ​ന്ധി​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും ത​ര​ണം ചെ​യ്ത് രാ​ജ്യ​ത്തെ മി​ക​ച്ച ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​നൂ​പ്.
ഐ​എ​സ്ആ​ർ​ഒ​ക്ക് കീ​ഴി​ലെ ഹൈ​ദ​രാ​ബാ​ദ് അ​ഡ്റി​ൻ (അ​ഡ്വാ​ൻ​സ് ഡാ​റ്റാ റി​സേ​ർ​ച്ച് സെ​ന്‍റ​ർ)​ജോ​ലി​യി​ലാ​ണ് ഈ ​മി​ടു​ക്ക​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്കി​ൽ പ​രീ​ക്ഷ​യി​ൽ ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യും വി​നൂ​പ് ച​രി​ത്രം കു​റി​ച്ചി​രു​ന്നു. നി​ല​ന്പൂ​ർ ഗ​വ.ഐ​ടി​ഐ​യി​ൽ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ട്രേ​ഡി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​നൂ​പ് പ​ഠ​ന കാ​ല​ത്ത് പി​താ​വി​നൊ​പ്പം റ​ബ്ബ​ർ ടാ​പ്പി​ങ് ചെ​യ്തും കു​ടും​ബ​ത്തി​ന് സ​ഹാ​യി​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​തി​ന​ഞ്ചോ​ളം ഉ​ന്ന​ത പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് വി​നൂ​പി​ന് ഐ​എ​സ്ആ​ർ​ഒ​യി​ൽ ജോ​ലി ല​ഭി​ച്ച​ത്.
ര​ണ്ട് വ​ർ​ഷ​ത്തോ​ളം ഐ​എ​സ്ആ​ർ​ഒ​യു​ടെ തി​രു​വ​ന​ന്ത​പു​രം വി​എ​സ്എ​സ്‌​സി, എ​ൽ​പി​എ​സ്‌​സി സെ​ന്‍റ​റു​ക​ളി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ ആ​ത്മവി​ശ്വാ​സം വ​ർ​ധി​ച്ചു.
കു​ടും​ബ​ത്തി​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​വും പ്രാ​ർ​ഥ​ന​യു​മാ​ണ് ല​ക്ഷ്യ​പ്രാ​പ്തി​ക്ക് പി​ന്നി​ലെ​ന്നും വി​നൂ​പ് പ​റ​യു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴെ​ല്ലാം കു​ടും​ബം ന​ൽ​കി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ വി​പി​ന, വി​ൻ​ഷാ​ദ്, വി​ജി​ന.