മോ​ഷ​ണ​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
Monday, July 26, 2021 12:50 AM IST
കൊ​ള​ത്തൂ​ർ: മാ​രു​തി ഓം​നി വാ​നി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ൾ ല​ക്ഷ്യ​മി​ട്ടു ക​ള​വ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കു​രു​വ​ന്പ​ല​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത മൂ​വ​ർ സം​ഘ​ത്തി​ലെ കാ​സ​റ​ഗോ​ഡ് ചീ​മേ​നി സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ രാ​ജ​ൻ എ​ന്ന ടോ​മി തോ​മ​സി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്്.
കു​റ്റ​കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​സ​ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്്.
പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ ശി​വ​ദാ​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ കൈ​ലാ​സ്, മ​നോ​ജ്, മു​ഹ​മ്മ​ദ് റാ​ഫി, ഹോം​ഗാ​ർ​ഡ് സു​നി​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.