പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ൾ
Sunday, July 25, 2021 1:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പു​തു​താ​യി ഡി​പ്പാ​ർ​ട്മെ​ന്‍റ് അ​നു​വ​ദി​ച്ച മ​ൾ​ട്ടി യു​ട്ടി​ലി​ട്ടി വെ​ഹി​ക്കി​ളി​ന്‍റെ(​എം​യു​വി)​ഫ്ളാ​ഗ് ഓ​ഫും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച യൂ​ണി​ഫോം വി​ത​ര​ണ​വും ഇ​ന്നു 12.30നു ​പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ച്ച് ന​ട​ക്കും. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കും. സി​വി​ൽ സ​ർ​വീ​സ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള യൂ​ണി​ഫോ​മി​ന്‍റെ വി​ത​ര​ണ​വും എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് റെ​സ്ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ൾ, കൂ​ടു​ത​ൽ റ​ബ്ബ​ർ ബോ​ട്ട്, ഒൗ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു ഈ ​വാ​ഹ​നം പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്.
വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ കു​ട്ടി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷാ​ജി പു​ര​സ്കാ​രം ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. പ​ത്ത് കു​ട്ടി​ക​ളാ​ണ് സാ​യി സ്നേ​ഹ​തീ​ര​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച​ത്.
യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നെ​ച്ചി​യി​ൽ മ​ണ്‍​സൂ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കൃ​ഷ്ണ​കു​മാ​ർ, കൃ​ഷ്ണ​ദാ​സ് ആ​ൽ​പ്പാ​റ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ർ.​ര​വി സ്വാ​ഗ​ത​വും സാ​യി സ്നേ​ഹ​തീ​രം സെ​ക്ര​ട്ട​റി കെ.​ടി.​വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ്ലാ​ബു​ക​ൾ പു​ന​ഃസ്ഥാ​പി​ച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ടൗ​ണി​ലെ ഓ​ട​ക​ൾ​ക്ക് മു​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്ത സ്ലാ​ബു​ക​ൾ പു​ന​ഃസ്ഥാ​പി​ച്ചു. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യാ​ണ് ഓ​ട​ക​ൾ​ക്ക് മു​ക​ളി​ലെ സ്ളാ​ബു​ക​ൾ നീ​ക്കം ചെ​യ്ത​ത്. കെഎൻജി റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത​ങ്ങാ​ടി മു​ത​ൽ മാ​ർ​ത്തോ​മ കോ​ള​ജ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ചു​ങ്ക​ത്ത​റ ടൗ​ണി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഓ​ട​ക​ളാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി നീ​ക്കി​യ​ത്.
എ​ന്നാ​ൽ ഇ​വ പു​ന​ഃസ്ഥാ​പി​ക്കാ​ൻ വൈ​കി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഓ​ട​ക​ളി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മാ​ത്ര​വു​മ​ല്ല യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സ്ലാ​ബി​ട്ട് മൂ​ടാ​ത്ത ഓ​ട​ക​ൾ ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ലാ​ബു​ക​ൾ പു​നഃസ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.