ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്: നി​യ​മ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ
Saturday, July 24, 2021 12:59 AM IST
മ​ല​പ്പു​റം:​ മു​സ്‌ലിംകൾ​ക്കു മാ​ത്ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും മു​സ്‌ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
വ്യാ​ഴാ​ഴ്ച രാ​ത്രി പാ​ണ​ക്കാ​ട് ന​ട​ന്ന മു​സ്‌ലിം മ​ത​സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​സ്‌ലിം​ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമാ​ണ് സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​തെ​ന്നു സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം മു​സ്‌ലിം സ​മു​ദാ​യ​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന​താ​ണ്. യോ​ഗ​ത്തി​ൽ മ​ത​സം​ഘ​ട​ന​ക​ൾ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട വി​ദ​ഗ്ദ​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും അ​വ​ർ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്യും. നി​യ​മ​ന​ട​പ​ടി​യ​ട​ക്ക​മു​ള്ള മ​റ്റു​കാ​ര്യ​ങ്ങ​ൾ സ​മി​തി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ്യാ​ഴാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ൽ മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, എം.​പി അ​ബ്ദു സ​മ​ദ് സ​മ​ദാ​നി എം​പി, കെ.​പി.​എ. മ​ജീ​ദ് എം​എ​ൽ​എ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ഡോ.​ബ​ഹാ​വു​ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി, ഡോ.​എ​ൻ.​എ.​എം അ​ബ്ദു​ൾ ഖാ​ദ​ർ, പി.​പി അ​ബ്ദു​ള്ള കോ​യ മ​ദ​നി, എം.​ഐ അ​ബ്ദു​ൾ അ​സീ​സ്, ഡോ.​ഹു​സൈ​ൻ മ​ട​വൂ​ർ, ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ, എ​ൻജിനീ​യ​ർ മു​ഹ​മ്മ​ദ് കോ​യ, ഡോ.​ഇ.​കെ അ​ഹ​മ്മ​ദ് കു​ട്ടി, ടി.​കെ അ​ഷ്റ​ഫ്, ന​ജീ​ബ് മൗ​ല​വി, തൊ​ടി​യൂ​ർ കു​ഞ്ഞി​മു​ഹ​മ്മ​ദ് മൗ​ല​വി, സി.​ടി സ​ക്കീ​ർ, എ.​കെ അ​ബ്ദു​ൾ ഹ​മീ​ദ്, മു​ജീ​ബ് റ​ഹി​മാ​ൻ, അ​ബ്ദു സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, ബി​പി​എ ഗ​ഫൂ​ർ, ടി.​കെ അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.