ക​ള​ത്തി​ങ്ങ​ൽ ഹം​സ ഹാ​ജി അ​നു​സ്മ​ര​ണം
Saturday, July 24, 2021 12:57 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര മു​സ്ലിം ഓ​ർ​ഫ​നേ​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​കാ​ലം യ​തീം​ഖാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ക​ള​ത്തി​ങ്ങ​ൽ ഹം​സ​ഹാ​ജി​യെ അ​നു​സ്മ​രി​ച്ചു. പി​ന്നാ​ക്ക മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം,ആ​രോ​ഗ്യം, വി​ക​സ​നം തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വ്യ​ക്ത​മു​ദ്ര പ​തി​പ്പി​ച്ച ഹം​സ ഹാ​ജി ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നു​വെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ഇ​എ.​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച് ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​രോ​ക്കാ​വ് ഹൈ​സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ വി.​എ​ൻ രാ​ജ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​അ​ബ്ദു​ള്ള, പാ​ങ്ങി​ൽ അ​ബൂ​ബ​ക്ക​ർ​ഹാ​ജി, ക​ള​ത്തി​ങ്ങ​ൽ മ​ജീ​ദ്, ഷൗ​ക്ക​ത്ത് വ​ണ്ടൂ​ർ, എം.​ടി അ​ബ്ദു​റ​ഹി​മാ​ൻ, ബ​ഷീ​ർ ബാ​ഖ​വി, പി.​പി മ​ജീ​ദ് മു​സ്ലി​യാ​ർ, കെ. ​നൗ​ഷാ​ദ് ഫൈ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.