ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ട്ടു​വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ
Friday, July 23, 2021 12:54 AM IST
മ​ഞ്ചേ​രി: ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ ക​ണ്ടെ​ത്താ​ൻ എ​ട്ടു​വ​ർ​ഷ​മാ​യി​ട്ടും പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. അ​രീ​ക്കോ​ടി​ന​ടു​ത്ത് ആ​ലു​ക്ക​ലി​ൽ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും സ്കൂ​ട്ട​റി​ൽ നി​ന്നു വെ​ള്ള​കു​ഴി​യി​ലേ​ക്കു ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭ​ർ​ത്താ​വ് എ​ട്ടു കൊ​ല്ല​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. മ​ഞ്ചേ​രി പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ സ്തം​ഭി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
വാ​വൂ​ർ കൂ​ടാം​തൊ​ടി സാ​ബി​റ (21), മ​ക്ക​ളാ​യ ഫാ​ത്തി​മ ഫി​ദ (നാ​ല​ര), ഫാ​ത്തി​മ ഹൈ​ഫ(​ര​ണ്ട്) എ​ന്നി​വ​ർ മ​രി​ച്ച കേ​സി​ലാ​ണ് സാ​ബി​റ​യു​ടെ ഭ​ർ​ത്താ​വാ​യ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ (31) പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​യാ​ത്ത​ത്. 2013 ജൂ​ലൈ 22ന് ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. അ​രീ​ക്കോ​ട്-​എ​ട​വ​ണ്ണ​പ്പാ​റ റോ​ഡി​ൽ ആ​ലു​ക്ക​ൽ അ​ങ്ങാ​ടി​ക്ക് സ​മീ​പം മ​ണ​ൽ ക​ട​വി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു സ്കൂ​ട്ട​ർ വീ​ഴ്ത്തി​യാ​ണ് ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.
നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഷെ​രീ​ഫ് മ​നഃ​പ്പൂ​ർ​വം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് മ​ല​പ്പു​റം ഡി​വൈ​എ​സ്പി എ​സ്. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ഞ്ചേ​രി സി​ഐ​യാ​ണ് കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ് മു​ങ്ങി​യ​ത്.