താ​ഴേ​ക്കോ​ട്-​ആ​ലി​പ്പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു 104 കോ​ടി​യു​ടെ അ​നു​മ​തി
Friday, July 23, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ട​ങ്ങി​ക്കി​ട​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ താ​ഴെ​ക്കോ​ട്-​ആ​ലി​പ്പ​റ​ന്പ് വെ​ട്ടി​ച്ചു​രു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​തു​ജീ​വ​ൻ. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ ഇ​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ​ക്കു അ​നു​മ​തി​യാ​യ​ത്. ഇ​ന്ന​ലെ ചേ​ർ​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല എ​സ്എ​ൽ​എ​സ്‌​സി യോ​ഗ​മാ​ണ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 104.99 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ൽ​കി​യ​ത്.
30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യി ജ​ല​ജീ​വ​ൻ മി​ഷ​ൻ ജി​ല്ലാ​ത​ല സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തു സം​സ്ഥാ​ന സ​മി​തി​ക്ക് അ​യ​ച്ചു അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​നു​മ​തി ല​ഭി​ച്ച​തോ​ടെ താ​ഴേ​ക്കോ​ട്-​ആ​ലി​പ്പ​റ​ന്പ് മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു അ​റു​തി​യാ​കും. 139 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് നേ​ര​ത്തെ ജ​ല​വി​ഭ​വ വ​കു​പ്പ് ത​യാ​റാ​ക്കി​യി​രു​ന്നു.
തൂ​ത​പ്പു​ഴ​യി​ലെ വെ​ട്ടി​ച്ചു​രു​ക്ക് പ്ര​ദേ​ശ​ത്താ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്‍​പ​ത്തി നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്കു ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന വേ​ള​യി​ൽ പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി വെ​ങ്കി​ടേ​ഷ്പ​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ജ​ല​ജീ​വ​ൻ മി​ഷ​ൻ ഡ​യ​റ​ക്ട​റും വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി​യു​മാ​യ വെ​ങ്കി​ടേ​ഷ്പ​തി തു​ട​ങ്ങി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.