പാ​ലം പൊ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി; പൊ​തു​സ്വ​ത്താ​ക്കി ഏ​റ്റെ​ടു​ക്കാ​ൻ ഭ​ര​ണ സ​മി​തി
Friday, July 23, 2021 12:54 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട​യി​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ റ​വ​ന്യൂ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച പാ​ലം പൊ​ളി​ച്ചു​മാ​റ്റാ​ൻ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്കു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് അ​യ​ച്ചു. പാ​ലം പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​തേ സ​മ​യം വി​വാ​ദ പാ​ലം പൊ​ളി​ക്കാ​തെ പാ​ല​വും റോ​ഡും നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ്.
ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട​യി​ൽ ചോ​ക്കാ​ട​ൻ പു​ഴ​ക്കു കു​റു​കെ റ​വ​ന്യൂ ഭൂ​മി​യി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി പാ​ലം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 2019 ലാ​ണ് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ 85 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ലം പ​ണി​ത​ത്. എ​ന്നാ​ൽ റ​വ​ന്യൂ​ഭൂ​മി കൈ​യേ​റി പു​ഴ ചു​രു​ക്കി പാ​ലം കെ​ട്ടി​യ​തി​നെ​തി​രേ സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ലം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് 15 ദി​വ​സ​ത്തി​ന​കം പാ​ലം പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ജൂ​ണ്‍ 22 ന് ​ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.
ഒ​രു മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ ഉ​ട​മ​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല. ജൂ​ണ്‍ 22 ന് ​കി​ട്ടി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി ഈ ​മാ​സം 19 ന് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി പ​റ​ഞ്ഞു. പു​ഴ ചു​രു​ക്കി​ക്കെ​ട്ടി​യ​തു മൂ​ലം വ​ർ​ഷ​കാ​ല​ത്ത് സ​മീ​പ വീ​ടു​ക​ളി​ലേ​ക്കു വെ​ള്ളം ക​യ​റു​ന്ന​താ​യി നാ​ട്ടു​കാ​ർ​ക്കും പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ട​മ​ക​ൾ​ക്ക​യ​ച്ച ക​ത്തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ചി​ല ആ​ളു​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് പാ​ലം ജ​ന​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് അ​തേ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.
റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. പ്ലാ​ന്‍റേ​ഷ​ൻ ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഭൂ​മി റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ വി​ല​ക്ക് വാ​ങ്ങി തു​ണ്ടു ഭൂ​മി​യാ​ക്കി മു​റി​ച്ചു വി​ൽ​പ്പ​ന​ക്കൊ​രു​ങ്ങു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പു​തു​ക്കി നി​ർ​മി​ക്കാ​ൻ ഭൂ​വു​ട​മ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് വ​ലി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ച​ത്.
സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​തെ ജ​ല വി​ഭ​വ വ​കു​പ്പി​ന്‍റേ​യോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​യോ അ​നു​മ​തി​യി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ലും തു​ട​ർ പ്ര​വൃ​ത്തി നി​രീ​ക്ഷി​ക്കാ​തി​രി​ക്കു​ക​യും മി​നു​ട്ട്സി​ൽ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്ത അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​മൈ​ക്കി​ളി​നെ​തി​രെ​യും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു​ണ്ട്.