അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു
Thursday, June 24, 2021 1:14 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ​യും, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് ചേ​ർ​ത്തു. ക​രു​വാ​ര​കു​ണ്ടി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണം സി ​കാ​റ്റ​ഗ​റി​യി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​രി​ത​ത്തി​ലാ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് ക​രു​വാ​ര​കു​ണ്ട്. മ​റ്റു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ഴും ക​രു​വാ​ര​ക്കു​ണ്ട് ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​ത്ത​രം നി​യ​ന്ത്ര​ണം അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. കോ​വി​ഡ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പ​ഞ്ച​റാ​യാ​ൽ പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​നം പോ​ലും നി​ല​വി​ൽ ക​രു​വാ​ര​കു​ണ്ടി​ൽ ഇ​ല്ല. ഇ​തോ​ടൊ​പ്പം ത​ന്നെ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​ത്. അ​തേ​സ​മ​യം അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ വേ​ണ്ട മാ​ർ​ഗ്ഗം കൂ​ടി​യാ​ലോ​ച​ന​യ്ക്ക് ശേ​ഷം കൈ​ക്കൊ​ള്ളു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.