ബ​സ് സ​ർ​വീ​സ് ഒ​റ്റ, ഇ​ര​ട്ട അ​ക്ക സ​ന്പ്ര​ദാ​യം അ​ശാ​സ്ത്രീ​യ​മെ​ന്ന്
Wednesday, June 23, 2021 12:19 AM IST
മ​ഞ്ചേ​രി: ഒ​റ്റ, ഇ​ര​ട്ട അ​ക്ക ര​ജി​സ്റ്റ​ർ ന​ന്പ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ബ​സ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​ശാ​സ്ത്രീ​യ​വും യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​തു​മാ​ണെ​ന്നു സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ. തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പ്രൈ​വ​റ്റ് ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കു ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​നം തി​രി​ച്ച​ല്ല. അ​തി​നാ​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ അ​ന്ത​രം ഉ​ണ്ടാ​കും.
ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ൾ നി​ശ്ച​യി​ച്ചു ന​ൽ​കു​ന്ന​തും ര​ജി​സ്റ്റ​ർ ന​ന്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല റൂ​ട്ടു​ക​ളി​ലും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ഇ​ല്ലാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ ക്ലേ​ശ​ത്തി​നും കാ​ര​ണ​മാ​ണ്. ബ​സ് സ​ർ​വീ​സ് ആ​വ​ശ്യ​ത്തി​നു കി​ട്ടാ​തെ വ​രു​ന്പോ​ൾ ഉ​ള്ള ബ​സു​ക​ളി​ൽ അ​മി​ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തു കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​ഫി​റോ​സ് ബാ​ബു, പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​റു​പ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.