മുണ്ടേരി വനത്തിലെ ആദിവാസികളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
Wednesday, June 23, 2021 12:19 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​കമ്മിറ്റി പ്ര​തീ​കാ​ത്മ​ക മ​നു​ഷ്യ​പ്പാ​ലം തീ​ര്‍​ത്തു. ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ മു​ണ്ടേ​രി മാ​ള​കം ക​ട​വി​ലാ​ണ് പ്ര​വ​ർത്ത​ക​ര്‍ പ്ര​തീ​കാ​ത്മ​ക​മ​നു​ഷ്യ​പ്പാ​ലം തീ​ര്‍​ത്ത​ത്. പാ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ അ​ക്ക​രെ വ​ന​ത്തി​നു​ള്ളി​ലെ ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​മ്പ​ള​പ്പാ​റ തു​ട​ങ്ങി​യ നാ​ല് പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ കോ​ള​നി​ക​ളി​ല്‍ വൈ​ദ്യ​സ​ഹാ​യം​പോ​ലും കി​ട്ടാ​തെ കാ​ല​ങ്ങ​ളാ​യി ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഗ​ര്‍​ഭി​ണി​ക​ളും, രോ​ഗി​ക​ളും, വൃ​ദ്ധ​രു​മാ​യ​വ​ര്‍ വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കാ​തെ മ​ര​ണ​പ്പെ​ടു​ന്ന​തും പു​ഴ​യോ​ര​ങ്ങ​ളി​ല്‍ പ്ര​സ​വി​ക്കു​ന്ന​തും സ​ര്‍​വ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ ആ​ദി​വാ​സി​ക​ള്‍ മ​നു​ഷ്യ​ര​ല്ലെ​ന്ന നി​ല​പാ​ടു​ക​ളാ​ണ് സ​ര്‍​ക്കാ​രും വി​വി​ധ വ​കു​പ്പു​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്. 2019-ലെ ​പ്ര​ള​യ​ത്തി​ലാ​ണ് ഇ​രു​ട്ടു​കു​ത്തി​യി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ ഏ​ക ആശ്ര​യ​മാ​യ ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യ​ത്. എ​ന്നാ​ല്‍ പാ​ലം പു​ന​ര്‍ നി​ര്‍​മിക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​രും എം​എ​ല്‍എ​യും ക​യ്യ​ടി വാ​ങ്ങു​ക​യ​ല്ലാ​തെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ പ്ര​തീ​കാ​ത്മ​ക പാ​ലം തീ​ര്‍​ത്ത് പ്ര​തി​ഷേ​ധി​ച്ച​ത്. കെപിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ്.ജോ​യ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സിഡ​ന്‍റ് നി​ഷാ​ദ് പൂ​ക്കോ​ട്ടും​പാ​ടം, കെ.​ടി.ന​ഷീ​ദ്, പി.​എ​സ് ബി​നേ​ഷ്, ഷാ​ഹു​ല്‍ ഹ​മീ​ദ്, എം.​എ.മു​ജീ​ബ്, പി.അ​ര്‍​ജു​ന്‍, സു​ലൈ​മാ​ന്‍ കാ​ട്ടി​പ്പ​ടി, അ​മീ​ര്‍, അ​നീ​ഷ് ക​രു​ളാ​യി, റി​യാ​സ് എ​ട​ക്ക​ര, മൂ​ര്‍​ഖ​ന്‍ മാ​നു, ഇ​സ്ഹാ​ഖ് ആ​ലാ​യി, അ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.