ഓ​റോ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് ത്വ​രി​ത​ഗ​തി​യി​ലാ​ക്കും
Friday, June 18, 2021 11:20 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടാ​ൻ അ​ങ്ങാ​ടി​പ്പു​റം പൊ​തു​മ​രാ​മ​ത്ത് വി​ശ്ര​മ​മ​ന്ദി​രം ഹാ​ളി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ വി​ളി​ച്ചു ചേ​ർ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും.
ഓ​റോ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കും. ഈ ​ബൈ​പാ​സി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ഉ​ൾ​പ്പെ​ടു​ള്ള കാ​ര്യ​ങ്ങ​ളു​ടെ ഭ​ര​ണാ​നു​മ​തി വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വെ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ബൈ​പ്പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്കരി​ച്ച ഡി​പി​ആ​ർ ത​യാ​റാ​ക്കി സാ​ങ്കേ​തി​കാ​നു​മ​തി​യും ഭ​ര​ണാ​നു​മ​തി​യും ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ളു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ.​പി.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ വി. ​സു​രേ​ഷ്, കെ.​യു. സ​ജീ​ഷ്, സി​നി ബാ​ബു, ടി. ​മു​ഹ്സി​ൻ, ബ​ഷീ​ർ അ​ഹ​മ്മ​ദ്, ഷ​മീ​ർ ബാ​ബു, പി. ​ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.