പൊ​തു​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ആരംഭിച്ചു
Friday, June 18, 2021 1:17 AM IST
നി​ല​ന്പൂ​ർ: ഭാ​ഗി​ക നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തോ​ടെ നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം പൊ​തു​ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ളും 15 കെ​എ​സ്ആ​ർ​ടി​സി. ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി. കെ​എ​സ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു ഇ​ന്ന​ലെ ഒ​രു സൂ​പ്പ​ർ ഫാ​സ്റ്റും ഒ​ന്പ​ത് ഫാ​സ്റ്റും അ​ഞ്ച് ഓ​ർ​ഡി​ന​റി ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി.
മ​ല​പ്പു​റം, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, വ​ഴി​ക്ക​ട​വ്, പൂ​ക്കോ​ട്ടും​പാ​ടം, പോ​ത്തു​ക​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. പ​ല ബ​സു​ക​ളി​ലും നാ​മ​മാ​ത്ര യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ൾ ഇ​ര​ട്ട​ക്ക ന​ന്പ​റു​ക​ൾ ഉ​ള്ള ബ​സു​ക​ളാ​കും ഓ​ടു​ക. വെ​ള്ളി​യാ​ഴ്ച ഒ​റ്റ അ​ക്ക ന​ന്പ​ർ ബ​സു​ക​ൾ​ക്കും ഓ​ടാം. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക്ഡൗ​ണ്‍ ഉ​ള്ള​തി​നാ​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​ല്ല.