മ​ര​ക്കൊ​ന്പ് പൊ​ട്ടി​വീ​ണു: ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Friday, June 18, 2021 1:16 AM IST
ക​രു​വാ​ര​കു​ണ്ട്: നി​ല​ന്പൂ​ർ - പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മാ​ന്പു​ഴ മൂ​ന്നി​ങ്ങ​ലി​ലു​ള്ള പ​ഴ​കി​യ ഈ​ട്ടി മ​ര​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​ന്ന​ലെ മ​ര​ത്തി​ന്‍റെ കൊ​ന്പ് ചെ​റു​ക​ര കു​ഞ്ഞ​ല​വി​യു​ടെ വീ​ടി​ന് തൊ​ട്ട​രി​കി​ൽ പൊ​ട്ടി​വീ​ണു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം വ​ഴി​മാ​റി​യ​ത്.

കാ​ല​പ്പ​ഴ​ക്കം ബാ​ധി​ച്ച​തും നി​ലം​പൊ​ത്താ​റാ​യ​തു​മാ​യ ര​ണ്ടു ഈ​ട്ടി മ​ര​ങ്ങ​ളാ​ണ് മാ​ന്പു​ഴ മൂ​ന്നി​ങ്ങ​ലി​ലു​ള്ള​ത്. ഇ​തി​ൽ ഒ​ന്നി​ന്‍റെ കൊ​ന്പാ​ണ് ഇ​ന്ന​ലെ പ​ക​ൽ കു​ഞ്ഞ​ല​വി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ​തി​ച്ച​ത്.

സ​മീ​പ​ത്തെ കു​പ്പ​ന​ത്ത് നാ​സ​ർ ഹു​സൈ​ന്‍റെ വീ​ടി​നും റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു റോ​ഡി​ന് കു​റു​കെ മ​ര​ക്കൊ​ന്പ് പൊ​ട്ടി​വീ​ണു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്തി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.