കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം: ചാ​ർ​ജ് ഓ​ഫീ​സ​റെ​യും ഹെ​ൽ​പ് ഡെ​സ്ക് അം​ഗ​ത്തെ​യും നീ​ക്കം ചെ​യ്ത ു
Tuesday, June 15, 2021 12:01 AM IST
എ​ട​ക്ക​ര: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നത്തിൽ ചാ​ർ​ജ് ഓ​ഫീ​സ​റെ​യും ഹെ​ൽ​പ് ഡെ​സ്ക് അം​ഗ​ത്തെ​യും ത​ൽ​സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കം ചെ​യ്തു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് ചാ​ർ​ജ് ഓ​ഫീ​സ​റാ​യ പ്രി​യ ജോ​ർ​ജ്, ഹെ​ൽ​പ് ഡെ​സ്ക് അം​ഗ​വും വാ​ർ​ഡ്ത​ല സ​മി​തി അം​ഗ​വു​മാ​യ ടി.​ടി.​നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് ത​ൽ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.
എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ കോ​ർ​ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച ഇ​രു​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കാ​രാ​ട​ൻ സു​ലൈ​മാ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ന്ന വി​രു​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് കോ​ർ ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ൻ​പ​തോ​ളം ആ​ളു​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ കോ​വി​ഡ്പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് സ​ൽ​ക്കാ​ര വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം എ​ട​ക്ക​ര പോ​ലി​സ് ഞാ​യ​റാ​ഴ്ച ത​ന്നെ കേ​സെ​ടു​ത്തി​രു​ന്നു.