ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ന​ട​ത്തി
Tuesday, June 15, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് കാ​ന്പു​റം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ന​ട​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. വാ​ർ​ഡ് മെ​ന്പ​ർ വാ​പ്പു​ട്ടി ഹാ​ജി, പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​കെ ഹം​സ എ​ന്ന മു​ത്തു, വാ​ർ​ഡ് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഹം​സു കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി ന​സീ​ഫ് പെ​രു​ന്പാ​ല, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജ​ലീ​ൽ, ഉ​നൈ​സ്, ആ​ഷി​ക്, മ​ണ്ഡ​ലം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്ത​ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും, മ​റ്റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വാ​ഹ​ന​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​നാ​ണ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.