പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ​സ​മ​രം
Tuesday, June 15, 2021 12:01 AM IST
നി​ല​ന്പൂ​ർ: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചു​ങ്ക​ത്ത​റ എ​ട​മ​ല പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ പ്ര​തി​ക്ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​യ് മാ​ല​യി​ൽ, മു​ജീ​ബ് പൂ​ന്തു​രു​ത്തി, കു​ഞ്ഞു​മോ​ൻ കാ​ട്ടി​ച്ച​റ, ബ​ഷീ​ർ ക​രു​ളാ​യി, ന​ജീ​ബ്, എ.​അ​ൻ​വ​ർ, ത​ങ്ക​ച്ച​ൻ തോ​ട്ടു​മ​ലി​ൽ, മു​ഹ​മ്മ​ദ് കാ​പ്പാ​ട്, ഹ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രാ​ണ​വാ​യു
ച​ല​ഞ്ച്

കാ​ളി​കാ​വ്: കോ​വി​ഡ് കാ​ല​ത്ത് പ്രാ​ണ​വാ​യു ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് കാ​ളി​കാ​വ് ഏ​രി​യ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ മാ​തൃ​ക. കാ​ളി​കാ​വ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി. കാ​പാ ജി​ദ്ദ ചാ​പ്റ്റ​ർ ജി​ദ്ദ​യി​ൽ വെ​ച്ച് ന​ട​ത്തി​യ ഓ​ക്സി ചാ​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ച് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റി​യ​ത്.
സെ​ക്ര​ട്ട​റി പൂ​ന്താ​ന​ത്ത് റ​ഷീ​ദ് പാ​ലി​യേ​റ്റി​വ് ജോ:​സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് മ​ഠ​ത്തി​ലി​ന് സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റി.
പ്ര​സി​ഡ​ന്‍റ് സി.​ഷ​റ​ഫു​ദ്ദീ​ൻ, നാ​സ​ർ തെ​ക്കേ​ട​ത്ത്, സ​ക്കീ​ർ പെ​രു​ണ്ട, ഇ​സ്ഹാ​ക്ക് കാ​ളി​കാ​വ്, ഗ​ഫൂ​ർ, മ​ജീ​ദ് തൊ​മ്മ​ങ്ങാ​ട​ൻ, ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ഹം​സ, വേ​രേ​ങ്ങ​ൽ അ​ൻ​ഷാ​ബ് ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.