മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ റോ​ഡ് പ്ര​വൃത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം
Tuesday, June 15, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ റോ​ഡ് പ്ര​വൃത്തി 2022 മേ​യ് മാ​സം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ര​നും നി​ർ​ദേ​ശം ന​ൽ​കി. റോ​ഡി​ന്‍റെ ശോ​ച​നി​യ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ​തി​ന് ശേ​ഷം ഗ​സ്റ്റ് ഹൗ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്.
മേ​ലാ​റ്റൂ​ർ-​പു​ലാ​മ​ന്തോ​ൾ റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന വി​ഷ​യ​വും ഇ​ത് മൂ​ലം ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന യാ​ത്ര ദു​രി​ത​വും സം​ബ​ന്ധി​ച്ച് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​യ​മ സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ക്കു​ക​യും പ്ര​സ്തു​ത സ്ഥ​ലം മ​ന്ത്രി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്.