കോ​വി​ഡ് പോ​സി​റ്റീ​വാ​യ ജീ​വ​ന​ക്കാ​രി ഡ്യൂ​ട്ടി​യി​ലെ​ത്തി​യ​താ​യി പ​രാ​തി
Tuesday, June 15, 2021 12:00 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ജീ​വ​ന​ക്കാ​രി ഡ്യൂ​ട്ടി​യി​ലെ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്ത്.​തി​ങ്ക​ളാ​ഴ്ച്ച സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യാ​യ ജീ​വ​ന​ക്കാ​രി റി​സ​ൾ​ട്ടി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഓ​ഫീ​സി​ലെ​ത്തി​യെ​ന്നും, ഭ​ര​ണ സ​മി​തി​യു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ക​രു​വാ​ര​കുണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ സെ​ക്ര​ട്ട​റി​യു​ൾ​പ്പ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന ഫ​ലം അ​റി​യു​ന്ന​തി​ന് മു​ൻ​പ് ഈ ​അ​ഞ്ചു പേ​രും പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ഓ​ഫീ​സി​ലെ​ത്തി ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ചെ​ന്നും പി​ന്നീ​ടാ​ണ് ഒ​രു ജീ​വ​ന​ക്കാ​രി​ക്ക് പോ​സി​റ്റീ​വാ​ണ​ന്നും അ​റി​യു​ന്ന​ത് എ​ന്നും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഇ​ത് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു, ലീ​ഗ് പ്ര​തി​നി​ധി ഹം​സ മ​ല​നാ​ട്, വി.​ഷ​ബീ​റ​ലി, എ.​ടി.​മു​ജീ​ബ് ,ഹു​സൈ​ൻ മാ​ന്പ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.അ​തേ​സ​മ​യം യാ​തൊ​രു വി​ധ​ത്തി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ലം​ഘ​ന​വും വി​ഷ​യ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.