വാ​ട​ക​ ഇ​ള​വു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​വേ​ദ​നം ന​ൽ​കി
Tuesday, June 15, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ​: ലോ​ക്ക്ഡൗ​ണിൽ തു​റ​ന്ന്പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​ട​ക​ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള​ള ഹൈ​ടെ​ക്ക് കോം​പ്ല​ക്സി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വെ​ള​ള​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കും വാ​ക്സി​ൻ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ൽ​ക​ണ​മെ​ന്നും ആ​വശ്യപ്പെട്ടു​കൊ​ണ്ട് വ്യാ​പാ​രി ​വ്യ​വ​സാ​യി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലാം ഗ​ൾ​ഫ് ഓ​ണ്‍ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.ഷാജിക്ക് നി​വേ​ദ​നം​ ന​ൽ​കി.
നി​വേ​ദ​ന സം​ഘ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ബ്ബാ​സ്, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, റി​യാ​സ്, കി​നാ​തി​യി​ൽ മു​നീ​ർ, കൈ​പ്പു​ള്ളി റി​യാ​സ് തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.