ഫോ​ഗ് മെ​ഷീ​നും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി
Tuesday, June 15, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് ഫോ​ഗ് മെ​ഷീ​നും പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ എ​ന്നി​വ ന​ൽ​കി. ബാ​ങ്കി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

ഡ​യ​റ​ക്ട​ർ എ.​മു​ബ​ഷി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​രാ​മ​ദാ​സ്, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ചെ​യ​ർ​മാ​ൻ പി.​അ​ബ്ദു​ൽ അ​സീ​സ്, വാ​ർ​ഡ് മെ​ന്പ​ർ ബ​ഷീ​ർ, സി. ​അ​ഷ്റ​ഫ്, കെ.​ഉ​സ്മാ​ൻ, പി.​കെ.​അ​ന​സ്, വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.