കാ​ല​വ​ർ​ഷം നേ​രി​ടാ​ൻ സ​ജ്ജം: നി​ല​ന്പൂ​രി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Monday, June 14, 2021 12:00 AM IST
നി​ല​ന്പൂ​ർ: കാ​ല​വ​ർ​ഷം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ പ്ര​ത്യേ​ക മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും ബോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. നി​ല​ന്പൂ​രി​ൽ പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ക്യാ​ന്പു​ക​ൾ തു​ട​ങ്ങാ​നും ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നും ന​ട​പ​ടി​ക​ളാ​യി. പ്ര​ള​യസാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പും ന​ൽ​കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു തു​ട​ങ്ങി​യ​വ​രും വോ​ള​ണ്ടി​യ​ർ​മാ​രും സ​ജ്ജ​രാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ന്നൊ​രു​ക്കം. പ്ര​കൃ​തി ക്ഷോ​ഭ​മു​ണ്ടാ​യാ​ൽ നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 1235 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 5268 പേ​രെ മാ​റ്റി​പാർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.
വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് പ്ര​കൃ​തി​ക്ഷോ​ഭം കൂ​ടു​ത​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള മേ​ഖ​ല. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ 22 ക്യാ​ന്പു​ക​ളാ​ണ് നി​ല​ന്പൂ​രി​ൽ സ​ജ്ജ​മാ​ക്കു​ക. ഓ​രോ എ​ട്ടു മ​ണി​ക്കൂ​റി​ലും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മൂ​ന്നുവീ​തം ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ചു​മ​ത​ല ന​ൽ​കും. ക്യാ​ന്പു​ക​ളു​ടെ കാ​ര്യ​ത്തി​നാ​യി നോ​ഡ​ൽ ഓ​ഫീ​സ​റെ​യും നി​യ​മി​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​ന​ത്തി​നു ആ ​വ​കു​പ്പ് ത​ന്നെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്യാ​ന്പി​ൽ ആ​ളു​ക​ളെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് താ​മ​സി​പ്പി​ക്കു​ക. ജ​ന​റ​ൽ വി​ഭാ​ഗം, 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ, കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ, ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ നാ​ലു ത​ര​ത്തി​ലു​ള്ള ഇ​ട​ങ്ങ​ളാ​ണ് ഒ​രു ക്യാ​ന്പി​ൽ ക്ര​മീ​ക​രി​ക്കു​ക.