പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 1:16 AM IST
കാ​ളി​കാ​വ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി അ​ഞ്ച​ച്ച​വ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്ത്. സ്കൂ​ളി​ൽ എ​ൽ​കെ​ജി​യി​ലേ​ക്കു പ്ര​വേ​ശ​നം നേ​ടി​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ളും മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന പ​ദ്ധ​തി അ​ധ്യാ​പ​ക​രും പി​ടി​എ​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കി.
സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് നൂ​റി​ല​ധി​കം വ​രു​ന്ന എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.
വി​ത​ര​ണോ​ദ്ഘാ​ട​നം കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.ഗോ​പി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.റ​ഷീ​ദ്, ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​മു​ജീ​ബ്, പ്രീ​പ്രൈ​മ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​അ​ബ്ദു​ൾ​ക​രീം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ. മെ​ഹ​ബൂ​ബ്, ഒ.​ഹാ​രി​സ്, പി. ​ദീ​പു, പി.​എ​സ് സൈ​ദാ​ബി, വി.​കെ സി​നി, കെ. ​റ​സി​യ, ടി. ​ര​ഹ​ന, വി.​പി.പ​സീ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.