മ​ഹാ​മാ​രി​യി​ൽ താ​ങ്ങാ​യ​വ​ർ​ക്ക് കിം​സ് അ​ൽ​ശി​ഫ​യു​ടെ ആ​ദ​രം
Thursday, May 13, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ അ​ഞ്ഞു​റി​ല​ധി​കം ന​ഴ്സു​മാ​ർ​ക്കു ആ​ദ​ര​വും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ന​ഴ്സു​മാ​രെ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റും ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു റോ​സാ​പ്പൂ ന​ൽ​കി വ​ര​വേ​റ്റു. തു​ട​ർ​ന്നു കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ഉ​ണ്ണീ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ഷേ​ർ​ലി ജെ​യിം​സി​നു ആ​ദ്യ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മ​റ്റു
ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ ജോ​ലി സ്ഥ​ല​ത്തെ​ത്തി യൂ​ണി​റ്റ് ഹെ​ഡ് കെ.​സി പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ എ​ന്നി​വ​ർ ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് കാ​ല​ത്ത് ക​രു​ത്തും ക​രു​ത​ലും സാ​ന്ത്വ​ന​വു​മാ​യ ന​ഴ്സു​മാ​ര​ട​ക്ക​മു​ള്ള മു​ഴു​വ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി ഉ​ണ്ണീ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
പ​രി​ച​രി​ക്കു​ക ലോ​ക​ത്തെ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ന​ഴ്സ​സ് ദി​ന സ​ന്ദേ​ശം.