എം​എ​ൽ​എ വാ​ക്കു പാ​ലി​ച്ചു; ആ​മി​ന​യ്ക്കു​ ഫോ​ണ്‍ കി​ട്ടി
Wednesday, May 12, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പ​റ​ന്പി​ലെ​ത്തി​യ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​ര​ത്തോ​ട് ക​ർ​ക്കി​ടാം​കു​ന്ന​ൻ ആ​മി​ന നേ​രി​ട്ട് ഉ​ന്ന​യി​ച്ച ഏ​ക ആ​വ​ശ്യ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യൊ​രു ഫോ​ണ്‍ എ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ന്നു ആ ​ആ​വ​ശ്യം നി​റ​വേ​റ്റാ​നാ​യി​ല്ല.
വി​ജ​യി​ച്ചു വ​ന്നാ​ൽ ഉ​ട​ൻ ന​ൽ​കാ​മെ​ന്നു ന​ജീ​ബ് വാ​ക്ക് കൊ​ടു​ത്തു. വി​ജ​യി​ച്ച ശേ​ഷം ആ​ദ്യ​മാ​യി പ്ര​ദേ​ശ​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ ആ​മി​ന​യെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച് ഫോ​ണ്‍ കൈ​മാ​റി നി​യു​ക്ത എം​എ​ൽ​എ വ​യോ​ധി​ക​യോ​ട് വാ​ക്കു​പാ​ലി​ച്ചു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ പ്രാ​ർ​ഥി​ച്ച് അ​നു​ഗ്ര​ഹി​ച്ചാ​ണ് ആ​മി​ന ന​ജീ​ബ് കാ​ന്ത​പു​ര​ത്തെ യാ​ത്ര​യാ​ക്കി​യ​ത്.