കോ​വി​ഡ് സു​ര​ക്ഷാ ഉ​പ​ക​ര​ണ​വും ല​ഘുഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു
Wednesday, May 12, 2021 12:31 AM IST
മ​ല​പ്പു​റം: റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​കെ​യ​ർ ക്ലി​നി​ക്ക് ആ​ല​ത്തൂ​ർ​പ്പ​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ഏ​രി​യ​യി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്കും ട്രോ​മോ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഫെ​യ്സ് ഷീ​ൽ​ഡ്, കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള​ള ല​ഘു ഭ​ക്ഷ​ണ​വും ന​ൽ​കി.

റാ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് മാ​ന്പ്ര, എ.​കെ. ജ​യ​ൻ, ജു​ബീ​ന സാ​ദ​ത്ത്, ക്ലി​നി​ക്ക് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ റ​ഫീ​ക്ക് മ​ങ്ക​ര തൊ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.