പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ധി​കജീ​വ​ന​ക്കാരെ അ​നു​വ​ദി​ക്ക​ണം
Monday, May 10, 2021 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ക​യും അ​ഡ്മി​റ്റ് ചെ​യ്യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കസ്റ്റാ​ഫ് ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​വി​ധ അ​ധി​കാ​രി​ക​ൾ​ക്ക് ക​ത്തു ന​ൽ​കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​യു​ക്ത എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ഫ് ന​ഴ​്സ്, മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ധി​ക നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​ച്ച്എം, ഡി​ഡി​എം​എ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കും.
ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. വാ​ക്സി​നേ​ഷ​നു എ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​പ്പി​ടം ത​യാ​റാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​ഡി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മു​ത്തേ​ടം, അം​ഗ​ങ്ങ​ളാ​യ കെ.​ടി അ​ഷ്റ​ഫ്, ടി.​പി ഹാ​രി​സ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.