സി​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, May 10, 2021 11:55 PM IST
നി​ല​ന്പൂ​ർ: സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ ചാ​പ്റ്റ​ർ വി​വി​ധ​ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ ഇ​ന്ന് ഗാ​ന്ധി​സം പ്ര​സ​ക്ത​മോ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ മ​ത്സ​ര​വും കോ​വി​ഡ് പ്ര​തി​രോ​ധം ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​ര​വു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ 14 വ​യ​സു മു​ത​ൽ 18 വ​രെ ജൂ​നി​യ​ർ, 19 മു​ത​ൽ 23 വ​രെ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. അ​ഞ്ചു പേ​ജി​ൽ കു​റ​യാ​തെ മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ എ​ഴു​താം. ഉ​പ​ന്യാ​സ​ങ്ങ​ൾ ഈ ​മാ​സം 15-ന​കം 9497836462 എ​ന്ന ന​ന്പ​റി​ൽ വാ​ട്സാ​പ്പ് ചെ​യ്യ​ണം. പെ​ൻ​സി​ൽ ഡ്രോ​യി​ങ് മ​ത്സ​ര​ത്തി​ന് 14 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പേ​പ്പ​റി​ലാ​വ​ണം വ​ര​ക്കേ​ണ്ട​ത്. ത്രി​മാ​ന ഷെ​യ്ഡി​ങി​നു​വേ​ണ്ടി ഷെ​യ്ഡി​ങ് പെ​ൻ​സി​ലു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ചി​ത്ര​ങ്ങ​ൾ 15-ന​കം 9605640057 എ​ന്ന ന​ന്പ​റി​ലാ​ണ് വാ​ട്സാ​പ്പ് ചെ​യ്യേ​ണ്ട​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9447534904.