നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​ൽ: പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Monday, May 10, 2021 11:55 PM IST
നി​ല​ന്പൂ​ർ: ലോക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച പൊ​തു​ജ​നം മൂ​ന്നാം​നാ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത് പോ​ലീ​സി​നെ വ​ല​ച്ചു. ഇ​തോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സും രം​ഗ​ത്തി​റ​ങ്ങി. സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​നൊ​പ്പം കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും പ​ല​രും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​ല​ന്പൂ​ർ ടൗ​ണി​ൽ എ​ത്തി​യ​ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്. ര​ണ്ടാം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്നാം ദി​വ​സം നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പേ​രാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. നി​ല​ന്പൂ​ർ ടൗ​ണി​ൽ ഡി​വൈ​എ​സ്പി കെ.​കെ.​അ​ബ്ദു​ൽ ഷ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വാ​ഹ​ന​പ്പെ​രു​പ്പം പോ​ലീ​സീ​നെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി.

പ​രി​ശോ​ധ​ന​ക്കാ​യി ടൗ​ണ്‍ ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​പ്പോ​ൾ ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ര വ​നം​വ​കു​പ്പ് ഓ​ഫീ​സ് വ​രെ നീ​ണ്ടു. അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​വ​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് ക​ട​ത്തി​വി​ട്ട​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. അ​ത്യാ​വ​ശ്യയാ​ത്ര​ക്കാ​ർ​ക്കും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ല​വും പോ​ലീ​സ് പാ​സും നി​ർ​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ മി​ക്ക യാ​ത്ര​ക്കാ​രും ഒ​രു രേ​ഖ​യും ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യ​ത്.

പ​ല​രു​ടെ​യും കൈ​വ​ശം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പോ​ലും ഇ​ല്ലാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ​യെ​ല്ലാം പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യെ​ത്തി​യ അ​വ​ശ്യ​സ​ർ​വീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്രാ​നു​മ​തി ന​ൽ​കി​യി​ല്ല. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കെ​ന്ന പേ​രി​ലാ​ണ് മി​ക്ക​യാ​ളു​ക​ളും എ​ത്തി​യ​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും രേ​ഖ​യോ മ​റ്റോ കാ​ണി​ക്കാ​നി​ല്ലാ​യി​രു​ന്നു. മി​ക്ക വാ​ഹ​ന​ങ്ങ​ളി​ലും അ​നു​മ​തി ന​ൽ​കി​യ​തി​നേ​ക്കാ​ൾ യാ​ത്ര​ക്കാ​രു​മു​ണ്ട്. ലോ​ക്ക് ഡൗ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ചി​ല​ർ പ​റ​ഞ്ഞ​തും പോ​ലീ​സി​നെ അ​ന്പ​ര​പ്പി​ച്ചു.

അ​നാ​വ​ശ്യ​മാ​യി യാ​ത്ര​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്ക​ല​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. അ​തേസ​മ​യം കൂ​ടു​ത​ൽ പേ​ർ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് പോ​ലീ​സി​നെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ൽ ആ​കെ​യു​ള്ള 60 പോ​ലീ​സു​കാ​രി​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​ബ​ന്ധ ഡ്യൂ​ട്ടി​യു​ള്ള നാ​ല് പേ​ർ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ്. പോ​ലീ​സ് വോ​ള​ന്‍റി​യേ​ഴ്സ്, സി​വി​ൽ ഡി​ഫെ​ൻ​സ് ഫോ​ഴ്സ്, ട്രോ​മാ​കെ​യ​ർ തു​ട​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.