മ​ല​പ്പു​റ​ത്തു രോ​ഗബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു; 4,558 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Saturday, May 8, 2021 11:54 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ ഉ​യ​രു​ന്നു. ഇ​ന്ന​ലെ 4,558 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.സ​ക്കീ​ന പ​റ​ഞ്ഞു. 35.7 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 4,360 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ആ​രോ​ഗ്യരം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി. 142 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 53 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

68,452 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 46,114 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 1,432 അ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 215 പേ​രും 128 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 17 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

ജി​ല്ല​യി​ൽ ഇ​തു​വ​രെ 717 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3,388 പേ​ർ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം കോ​വി​ഡ് വി​മു​ക്ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​വ​രു​ടെ എ​ണ്ണം 1,52,113 ആ​യി. അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച ആ​രോ​ഗ്യപ​രി​ച​ര​ണ​മാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗ പ്ര​തി​രോ​ധ​ത്തി​നൊ​പ്പം ചി​കി​ത്സ​യും കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്കു രോ​ഗ​വി​മു​ക്തി ഉ​റ​പ്പാ​ക്കാ​നാ​യ​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. ഇ​വ​രു​മാ​യും ഗ​ർ​ഭി​ണി​ക​ളു​മാ​യും ഇ​ട​പ​ഴ​കു​ന്ന​വ​ർ ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ക്ക​രു​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും വൈ​റ​സ് ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യാ​ലും അ​തു മ​റ​ച്ചു​വെ​ക്ക​രു​ത്. നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ച് ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.

അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.