അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ പോ​ലീ​സ് പി​ടി​വീ​ഴും: നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി
Friday, May 7, 2021 11:16 PM IST
നി​ല​ന്പൂ​ർ: ശ​നി​യാ​ഴ്ച മു​ത​ൽ 16-ാം തീ​യ​തി വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ൽ അ​നാ​വ​ശ്യ​മാ​യ പു​റ​ത്തി​റ​ങ്ങി​യാ​ൽ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി കെ.​കെ.​അ​ബ്ദു​ൾ ഷെ​രീ​ഫ് പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​നോ​ട് പൊ​തു​ജ​ന​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ അ​ത്യാ​വ​ശ്യം, മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ, മ​ര​ണം എ​ന്നി​വ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ള​ത്. ശ​നി​യാ​ഴ്ച മു​ത​ൽ റോ​ഡി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​വും.
എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ലും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​തെ വ​ന്നാ​ൽ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചാ​ൽ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും പോ​ലീ​സ് ചെ​യ്യും. ക​ട​ക​ളി​ൽ ഡെ​ലി​വ​റി സം​വി​ധാ​നം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ര​മാ​വ​ധി അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. അ​തേ സ​മ​യം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.