ഓ​ക്സി​ജ​ൻ ല​ഭ്യ​ത കു​റ​യു​ന്നു: സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കും
Thursday, May 6, 2021 12:00 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഓ​ക്സി​ജ​ൻ നി​റ​യ്ക്കാ​വു​ന്ന സി​ലി​ണ്ട​റു​ക​ൾ കൈ​വ​ശ​മു​ള്ള സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നു സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.
സ​ർ​ക്കാ​ർ,സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത അ​പ​ര്യാ​പ്ത​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ജി​ല്ലാ ഓ​ക്സി​ജ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.
ഓ​ക്സി​ജ​ൻ നി​റ​യ്ക്കാ​വു​ന്ന സി​ലി​ണ്ട​റു​ക​ൾ കൈ​വ​ശ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. സി​ലി​ണ്ട​റു​ക​ൾ ഓ​ക്സി​ജ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​റും വൈ​സ് ചെ​യ​ർ​മാ​നാ​യ മ​ല​പ്പു​റം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​സ്പി​യും ചേ​ർ​ന്നു പി​ടി​ച്ചെ​ടു​ക്കും.
പി​ടി​ച്ചെ​ടു​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ ഓ​ക്സി​ജ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വൃ​ത്തി​യാ​ക്കി അ​ണു​ന​ശീ​ക​ര​ണം വ​രു​ത്തി ഓ​ക്സി​ജ​ൻ നി​റ​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. പി​ടി​ച്ചെ​ടു​ത്ത സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം, മ​റ്റു വി​വ​ര​ങ്ങ​ൾ, മ​ഹ​സ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശ​ദ റി​പ്പോ​ർ​ട്ട് ഓ​ക്സി​ജ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കും.