ആ​ശു​പ​ത്രി​ക​ൾ 50 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്ക​ണം
Wednesday, May 5, 2021 1:08 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലെ​യും 50 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. കി​ട​ക്ക​ക​ൾ നീ​ക്കി​വ​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റ​ണം. ഇ​തി​ൽ ര​ണ്ടു ബെ​ഡു​ക​ൾ, തീ​വ്രപ​രി​പാ​ല​ന വി​ഭാ​ഗം ബെ​ഡു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി അ​റി​യി​ക്ക​ണം. ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും എ​ത്ര​യും വേ​ഗം കെഎ​സ്പി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​രു ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റെ നി​യ​മി​ക്ക​ണം. ആ​ശു​പ​ത്രി​ക​ൾ യ​ഥാ​സ​മ​യം കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.