പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് എം​എ​ൽ​എ പ​രാ​തി ന​ൽ​കി
Wednesday, May 5, 2021 1:08 AM IST
കൊ​ണ്ടോ​ട്ടി:​ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള വോ​ട്ടി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നു ആ​രോ​പി​ച്ചു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി എം​എ​ൽ​എ ടി.​വി ഇ​ബ്രാ​ഹിം ജി​ല്ലാ ക​ള​ക്ട​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഏ​താ​നും വോ​ട്ട​ർ​മാ​ർ ത​പാ​ൽ വ​ഴി അ​യ​ച്ച പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ്് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​താ​യി അ​റി​യു​ന്നു.
മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കു എ​ത്തി​ക്കേ​ണ്ട 40 പോ​സ്റ്റ​ൽ ബാ​ല​റ്റ് വോ​ട്ടു​ക​ളാ​ണ് പി​ഴ​വു​ക​ൾ മൂ​ലം തി​രൂ​ര​ങ്ങാ​ടി കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റി​ലേ​ക്കു എ​ത്തി​യ​ത്. ത​പാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വോ ക​ള​ക്ട​റേ​റ്റി​ൽ വോ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച സ​മ​യ​ത്തോ സം​ഭ​വി​ച്ച പി​ശ​കോ ആ​കാം ഇ​തി​നു കാ​ര​ണം. സ്ഥാ​നം മാ​റി​പ്പോ​യ വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി അ​വ കൂ​ടി എ​ണ്ണാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ​രാ​തി​യി​ൽ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.