188 പേ​ർ​ക്കു കോ​വി​ഡ്: ക​രു​വാ​ര​കു​ണ്ടി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും
Wednesday, May 5, 2021 1:08 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കുണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന മെ​ഗാ ആ​ന്‍റി ജെ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 188 പേ​രി​ൽ 88 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തമാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.പൊ​ന്ന​മ്മ ജി​ല്ലാ ക​ള​ക്ട​റോ​ട് ശി​പാ​ർ​ശ ചെ​യ്തു.
144 അ​ട​ക്ക​മു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണം വ​ന്നേ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ളു​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​ഞ്ജു കെ. ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ലും മെ​ഗാ കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. അ​തേ സ​മ​യം കോ​വി​ഡ് വാ​ക്സി​നു ക്ഷാ​മം നേ​രി​ടു​ന്ന​തും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ആ​ദ്യ​ഘ​ട്ടം വാ​ക്സി​ൻ സ്വീ​ക​രി​ച്ച 60 വ​യ​സ് പി​ന്നി​ട്ട​വ​ർ​ക്കു ര​ണ്ടാം ഘ​ട്ടം വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു അ​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ഇ​രു​പ​ത്തെ​ട്ടു ദി​വ​സം ക​ഴി​ഞ്ഞ് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാം ഘ​ട്ടം വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യവ​കു​പ്പ​ധി​കൃ​ത​ർ ആ​ദ്യം നി​ർ​ദേ​ശി​ച്ച​ത്.
എ​ന്നാ​ൽ ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും ര​ണ്ടാം ഘ​ട്ടം വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​താ​ണ് മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വാ​ക്സി​നു വേ​ണ്ടി ദി​വ​സ​വും ഇ​വ​ർ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്ന​തു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക​യാ​ണ്.