കോ​വി​ഡ് നി​യ​ന്ത്ര​ണം: റ​ബ​ർ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Wednesday, May 5, 2021 1:08 AM IST
മ​ല​പ്പു​റം: ഒ​ന്പ​തു ല​ക്ഷ​ത്തോ​ളം റ​ബ​ർ ക​ർ​ഷ​ക​രും എ​ണ്ണാ​യി​ര​ത്തോ​ളം റ​ബ​ർ വ്യാ​പാ​രി​ക​ളു​മു​ള്ള കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി ക​ട​യ​ട​വ്. സ്വ​ന്ത​മാ​യി റ​ബ​ർ ടാ​പ്പ് ചെ​യ്തു നി​ത്യ​ചെ​ല​വു ക​ഴി​യു​ന്ന കൃ​ഷി​ക്കാ​ർ​ക്കും കൂ​ലി​ക്കു ടാ​പ്പ് ചെ​യ്യി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും ലോ​ക്ക്ഡൗ​ണി​നു തു​ല്യ​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം റ​ബ​ർ ക​ട​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ റ​ബ​ർ വി​ൽ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​യ​ത്തു കൂ​ലി കി​ട്ടാ​തെ ഇ​തു​മൂ​ലം ക​ഷ്ട​പ്പാ​ടി​ലാ​ണ്. വ്യാ​പാ​രി​ക​ൾ ക​ന്പ​നി​ക​ൾ​ക്കു വി​ല്പ​ന ചെ​യ്തി​ട്ടു​ള്ള റ​ബ​ർ ഷീ​റ്റു​ക​ൾ ഗ്രേ​ഡ് ചെ​യ്തു പാ​ക്ക് ചെ​യ്തു ലോ​ഡ് ക​യ​റ്റാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്നു. റ​ബ​ർ ക​ട​ക​ളി​ൽ പൊ​തു​വെ അ​ധി​കം ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് റ​ബ​ർ ക​ട​ക​ൾ തു​റ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​ണ്. റ​ബ​ർ ക​ട​ക​ളെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കി ദി​ദീ​യ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു മ​ല​പ്പു​റം റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി.ജോ​ഷി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജോ​സ​ഫും ആ​വ​ശ്യ​പ്പെ​ട്ടു.