വ​ധു​വി​ന് പ്രാ​യം 16 : വ​ര​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു
Tuesday, May 4, 2021 12:03 AM IST
മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ന​വ​വ​ര​ൻ റി​മാ​ൻ​ഡി​ൽ. കാ​ളി​കാ​വ് വെ​ള്ള​യൂ​ർ ക​ല്ലം​കു​ന്ന് കു​ന്ന​ശേ​രി സ്വദേശിയെയാ​ണ് മ​ഞ്ചേ​രി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.
നി​ക്കാ​ഹ് ക​ഴി​ച്ച ശേ​ഷം വ​ധു​വി​നെ ഇ​യാ​ൾ ബം​ഗ​ളു​രൂ​വി​ലേ​ക്കു കൊ​ണ്ടു പോ​യി. ഇ​തി​നി​ടെ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ഷി ജോ​സ​ഫ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം വ​ര​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് മോ​ഷ​ണം:
പോ​ലീ​സ് കേ​സെ​ടു​ത്തു

മ​ഞ്ചേ​രി: പ​ള്ളി​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് പാ​ണാ​യി മ​സ്ജി​ദി​നു മു​ന്പി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കാ​ണ് കാ​ണാ​താ​യ​ത്.
ഇ​രു​ന്പു​ഴി ഹൈ​സ്കൂ​ൾ​പ​ടി​യി​ലെ ചി​റ​ക്ക​പ്പ​റ​ന്പ​ത്ത് ഉ​മ്മ​റി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.