മു​സ്ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രെ എം​എ​സ്എ​ഫ് മു​ൻനേ​താ​വി​ന്‍റെ പ​ര​സ്യവി​മ​ർ​ശ​നം
Tuesday, May 4, 2021 12:02 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും മു​സ്ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എം​എ​സ്എ​ഫ് മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി.അ​ഹ​മ്മ​ദ് സ​ഹീ​ർ. ഈ ​തെ​രെ​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണ​ക്കാ​ർ മു​ഖ്യ​മാ​യും ര​ണ്ടു പേ​രാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ഹ​മ്മ​ദ് സ​മീ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​മെ​തി​രെ​യാ​ണ് അ​ഹ​മ്മ​ദ് സ​ഹീ​റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ. രാ​ജാ​ക്ക​ൻ​മാ​ർ ന​ഗ്ന​രാ​ണ്.
കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് മു​സ്ലിം​ലീ​ഗും കോ​ണ്‍​ഗ്ര​സു​മാ​ണെ​ന്നു തോ​ന്നി​പ്പോ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ക​ണ്ടാ​ൽ. അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​ക്കാ​ർ​ക്കുംചി​ല അ​ര​മു​റി ബു​ദ്ധി​ജീ​വി​ക​ളു​ടെ വാ​ക്കു​ക​ൾ കേ​ട്ട് തു​ള്ളു​ന്ന മു​സ്ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​നും ഈ ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് സ​ഹീ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.
ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​തി​നു വേ​ണ്ടി പ​രാ​ജ​യ​ത്തെ കു​റ​ച്ച് കാ​ണി​ച്ചു കൊ​ണ്ടു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും പോ​സ്റ്റു​ക​ളും നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നു വ​രു​മെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ വാ​ക്കു​ക​ൾ കേ​ട്ടു തു​ള്ള​രു​തെ​ന്നും സ​ഹീ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​യു​ന്നു.
സ്വ​ന്ത​മാ​യ ചി​ന്ത​ക​ളി​ലൂ​ടെ ഈ ​പാ​ർ​ട്ടി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.
ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന ഉ​മ​ർ ഇ​ബ്നു ഖ​ത്താ​ബ് പോ​ലും അ​ണി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് എ​നി​ക്കെ​ന്തെ​ങ്കി​ലും തെ​റ്റു​പ​റ്റി​യാ​ൽ നി​ങ്ങ​ള​ത് തി​രു​ത്ത​ണം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സ​മു​ദാ​യ​ത്തി​ന്‍റെ പേ​രും പ​റ​ഞ്ഞ് മേ​നി ന​ടി​ക്കു​ന്ന പാ​ർ​ട്ടി​യി​ൽ തി​രു​ത്തു​ന്ന​ത് പോ​യി​ട്ട് ഒ​രു അ​ഭി​പ്രാ​യം പോ​ലും പ​റ​യാ​ൻ ധൈ​ര്യ​മു​ണ്ടാകാ​റി​ല്ല പ​ല​ർ​ക്കും. അ​ത്ര​മേ​ൽ ഉ​ണ്ട് പാ​ർ​ട്ടി​ക്ക​ക​ത്ത് ജ​നാ​ധി​പ​ത്യമെന്നും സ​മീ​ർ വി​മ​ർ​ശി​ച്ചു.
കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ധി​കാ​ര മോ​ഹം ലീ​ഗ് സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി. അ​ധി​കാ​ര​ക്കൊ​തി മൂ​ത്താ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്ഥാ​നം രാ​ജി​വ​ച്ച​ത്.​
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഹാ​ഗി​യ സോ​ഫി​യ ലേ​ഖ​നം ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ൽ നി​ന്നു അ​ക​റ്റി​യെ​ന്നും സ​ഹീ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.