കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റ് ആ​ദി​വാ​സി മ​രി​ച്ചു
Saturday, April 17, 2021 10:10 PM IST
അ​രീ​ക്കോ​ട്: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വൃ​ദ്ധ​ൻ മ​രി​ച്ചു. ഓ​ട​ക്ക​യം ചോ​ലാ​ർ​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​ടു​ഞ്ഞി(69)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. കോ​ള​നി​യി​ലേ​ക്കി​റ​ങ്ങി​യ ആ​ന​യെ ആ​ദി​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് കാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​ക്കാ​ൻ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ദാ​രു​ണ​മ​ര​ണം.

കോ​ള​നി നി​വാ​സി​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന തി​രി​യു​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യ​ത്താ​ൽ ക​ടു​ഞ്ഞി ഓ​ടു​ന്ന​തി​നി​ട​യി​ൽ ആ​ന​ക്ക് മു​ന്നി​ൽ​പ്പെ​ട്ടു. കാ​ട്ടാ​ന ഇ​യാ​ളെ ച​വി​ട്ടു​ക​യും ചു​ഴ​റ്റി എ​റി​യു​ക​യും ചെ​യ്ത​താ​യി കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞു കൊ​ടു​ന്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. വ​ന​പാ​ല​ക​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ കാ​ട്ടാ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.